തോല്‍വിയില്‍ നിന്ന് പാഠം പഠിച്ചു, ഇനി സജീവ രാഷ്ട്രീയത്തിലേക്കില്ലെന്ന് ഇ ശ്രീധരന്‍

പാലക്കാട്: സജീവ രാഷ്ട്രീയത്തിലേക്ക് ഇനി ഇല്ലെന്നും ആ കാലം കഴിഞ്ഞെന്നും വ്യക്തമാക്കി ഇ ശ്രീധരന്‍. പരാജയത്തില്‍ നിന്ന് പാഠം പഠിച്ചെന്നും അദ്ദേഹം പറഞ്ഞു. അതേസമയം സജീവ രാഷ്ട്രീയത്തിലേക്കില്ല എന്നത് കൊണ്ട് രാഷ്ട്രീയം ഉപേക്ഷിക്കുമെന്ന് അര്‍ത്ഥമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തോറ്റതോടെ വലി നിരാശ ഉണ്ടായിരുന്നു. പിന്നീട് അതുമാറിയെന്നും അദ്ദേഹം പറഞ്ഞു. 90 വയസ്സ് ആയി. ഈ പ്രായത്തിലും രാഷ്ട്രീയത്തിലേക്ക് കയറിച്ചെല്ലുന്നത് അപകടകരമായ സ്ഥിതിയാണ്. രാ്ഷ്ട്രീയത്തില്‍ പ്രവേശിച്ച സമയത്ത് നല്ല പ്രതീക്ഷയുണ്ടായിരുന്നു. ഇനി രാഷ്ട്രീയത്തില്‍ ഒരു മോഹവുമില്ലെന്നും അദ്ദേഹം പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്കു വേണ്ടി പാലക്കാട് മണ്ഡലത്തില്‍ മത്സരിച്ച ശ്രീധരന് ഒട്ടേറെ വോട്ട് സമാഹരിക്കാന്‍ കഴിഞ്ഞിരുന്നു. ശ്രീധരനെ ബിജെപി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കിയതായും പ്രചാരണമുണ്ടായിരുന്നു. 


 

Latest News