തിരുവനന്തപുരം- വി സി നിയമന കാര്യങ്ങള്‍ തുറന്ന് പറയാന്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി തയാറാകണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഗവര്‍ണറും മന്ത്രിയും തമ്മിലുള്ള രഹസ്യ ഇടപാടുകളായി കാര്യങ്ങളെ കാണാന്‍ കഴിയില്ല. മന്ത്രി ഡോ ആര്‍ ബിന്ദു നടത്തിയത് പരസ്യമായ നിയമലംഘനമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.
കൂടാതെ മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സര്‍ക്കാര്‍ ജനങ്ങളെ നിരന്തരം കബളിപ്പിക്കുന്നെന്ന് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. സുപ്രിംകോടതി കേരളത്തെ പരിഹസിക്കാനുള്ള സാഹചര്യം സര്‍ക്കാര്‍ പരിശോധിക്കണം. മേല്‍നോട്ട സമിതിയില്‍ സംസ്ഥാന സര്‍ക്കാര്‍ വിഷയങ്ങള്‍ കൃത്യമായി ഉന്നയിച്ചില്ലെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ വ്യക്തമാക്കി.കെ റെയില്‍ പദ്ധതിക്കെതിരായ യുഡിഎഫ് എംപിമാരുടെ നിവേദനത്തില്‍ ഒപ്പു വയ്ക്കാതെ ശശി തരൂര്‍ എംപിയുടെ നടപടി പാര്‍ട്ടി പരിശോധിക്കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കെ റെയില്‍ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാറിന് അനാവശ്യ ധൃതിയാണ്. പദ്ധതിയുടെ പാരിസ്ഥിതിക ആഘാതം പഠിച്ചിട്ടില്ല. പദ്ധതിയുടെ മറവില്‍ സുതാര്യമല്ലാത്ത ഇടപാടുകളാണ് നടക്കുന്നത് എന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.






