കള്ളപ്പണ നിയമം വിവേകപൂര്‍വം  ഉപയോഗിക്കണം; ഇ.ഡി.യോട് സുപ്രീംകോടതി

ന്യൂദല്‍ഹി-കള്ളപ്പണം വെളുപ്പിക്കുന്നത് തടയല്‍ നിയമം (പി.എം.എല്‍.എ.) വിവേകപൂര്‍വം ഉപയോഗിച്ചില്ലെങ്കില്‍ അതിന്റെ പ്രസക്തിതന്നെ നഷ്ടമാകുമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനോട് (ഇ.ഡി.) സുപ്രീംകോടതി. കള്ളപ്പണക്കേസിലെ രണ്ടു പ്രതികളുടെ കേസ് പരിഗണിക്കവേ ചീഫ് ജസ്റ്റിസ് എന്‍.വി. രമണ അധ്യക്ഷനായ ബെഞ്ചാണ് ഇക്കാര്യം പറഞ്ഞത്.
നിങ്ങള്‍ നിയമത്തില്‍ വെള്ളംചേര്‍ക്കുകയാണെന്ന് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ്.വി. രാജുവിനോട് കോടതി പറഞ്ഞു. ഈ കേസില്‍ മാത്രമല്ല, 100 രൂപയുടെയും 10,000 രൂപയുടെയും കേസില്‍ വരെ ഈ നിയമം ഉപയോഗിച്ച് ആളുകളെ അഴിക്കുള്ളിലാക്കുകയാണ്. അതിനാല്‍, വിവേകപൂര്‍വം നിയമം ഉപയോഗിക്കണമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.
ബാങ്ക് തട്ടിപ്പുകേസില്‍ തെലങ്കാന ഹൈക്കോടതി ജാമ്യം നിഷേധിച്ചതിനെതിരേ നരേന്ദര്‍ കുമാര്‍ പട്ടേലും മറ്റൊരു കള്ളപ്പണക്കേസില്‍ ജാര്‍ഖണ്ഡ് ഹൈക്കോടതി സമന്‍സ് റദ്ദാക്കാത്തതിനെതിരേ ഉഷാ മാര്‍ട്ടിനും നല്‍കിയ ഹര്‍ജികളാണ് സുപ്രീംകോടതി പരിഗണിച്ചത്.

Latest News