ബെല്‍ജിയം- വാക്‌സിനേഷന്‍ കൊണ്ട് മാത്രം കൊറോണ വൈറസ് എന്ന ഒമിക്രോണ്‍ വകഭേദത്തിന്റെ വ്യാപനം തടയാനാകില്ലെന്ന് യൂറോപ്യന്‍ യൂനിയന്‍ ആരോഗ്യ ഏജന്‍സി ബുധനാഴ്ച മുന്നറിയിപ്പ് നല്‍കി, 'ശക്തമായ പ്രവര്‍ത്തനം' അടിയന്തിരമായി ആവശ്യമാണെന്ന് ്അവര്‍ പറഞ്ഞു. 'നിലവിലെ സാഹചര്യത്തില്‍, വാക്‌സിനേഷന്‍ മാത്രം ഒമിക്രോണ്‍ വേരിയന്റിന്റെ ആഘാതം തടയാന്‍ പര്യാപ്തമല്ല. കാരണം ഇപ്പോഴും നിലനില്‍ക്കുന്ന വാക്‌സിനേഷന്‍ വിടവുകള്‍ പരിഹരിക്കാന്‍ സമയമില്ല,' യൂറോപ്യന്‍ സെന്റര്‍ ഫോര്‍ ഡിസീസ് പ്രിവന്‍ഷന്‍ ആന്‍ഡ് കണ്‍ട്രോള്‍ ഡയറക്ടര്‍ ആന്‍ഡ്രിയ അമ്മോണ്‍ (ഇസിഡിസി) ഒരു പ്രസ്താവനയില്‍ പറഞ്ഞു.