കൊച്ചി- സംസ്ഥാനത്ത് നാല് ഒമിക്രോണ്‍ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ഒമിക്രോണ്‍ കേസുകളുടെ ആകെ എണ്ണം അഞ്ചായതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ബുധനാഴ്ച റിപ്പോര്‍ട്ട് ചെയ്ത ആകെ നാല് കേസുകളില്‍ രണ്ട് പേര്‍ എറണാകുളത്ത് നിന്ന് റിപ്പോര്‍ട്ട് ചെയ്ത ആദ്യത്തെ പോസിറ്റീവ് കേസുമായി സമ്പര്‍ക്കം പുലര്‍ത്തിയവരാണ്. യു.കെയില്‍ നിന്ന് മടങ്ങിയെത്തിയ ഇയാളുടെ ഭാര്യയും അമ്മയുമാണ് ഇരുവരും. 35 വയസ്സുള്ള മൂന്നാമത്തെ വ്യക്തിയും കോംഗോയില്‍ നിന്ന് വന്ന എറണാകുളം സ്വദേശിയാണ്. തിരുവനന്തപുരത്ത് നിന്നാണ് നാലാമത്തെ കേസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഈ 22 കാരിയായ യുവതി യു.കെയില്‍ നിന്നാണ് വന്നതെന്നും അവര്‍ പറഞ്ഞു.
തമിഴ്നാ്ട്ടിലും ഒമിക്രോണ്‍
ഡിസംബര്‍ 10 ന് നൈജീരിയയില്‍ നിന്ന് ദോഹ വഴി ചെന്നൈയിലേക്ക് യാത്ര ചെയ്ത 47 കാരനാണ് രോഗി. അദ്ദേഹത്തിന്റെ ബന്ധുക്കളില്‍ 6 പേര്‍ക്കെങ്കിലും രോഗം ബാധിച്ചു. ഒരു സഹയാത്രികന്‍ കൂടി ബുധനാഴ്ച പോസിറ്റീവായി.
സഹയാത്രികന്‍ ചെന്നൈയിലെ വളര്‍സരവാക്കം സ്വദേശിയാണ്. എല്ലാവര്‍ക്കും നേരിയ അണുബാധയുണ്ട്, അവരുടെ ആരോഗ്യനില സ്ഥിരമാണ്.