ഇടുക്കി-പത്ത് വയസുകാരിയെ പീഡിപ്പിച്ച 20 കാരനെ പോലിസ് അറസ്റ്റ് ചെയ്തു. കമ്പംമെട്ട് സ്വദേശി നാസിഫ് ആണ് അറസ്റ്റിലായത്. ട്യൂഷന്‍ പഠിക്കാനെത്തിയ പെണ്‍കുട്ടിയെ ലൈംഗിക ചൂഷണത്തിന് ഇരയാക്കുകയായിരുന്നെന്ന് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പറഞ്ഞു.
കുട്ടിയുടെ സ്വഭാവത്തിലുണ്ടായ മാറ്റങ്ങള്‍ ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ കൗണ്‍സിലിംഗിന് വിധേയയാക്കുകയായിരുന്നു. കമ്പംമെട്ട് പോലിസ് അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.






