ഒമിക്രോണ്‍ അതിവേഗം വ്യാപിക്കുന്നു, ശക്തി കുറച്ചുകാണരുത്- ലോകാരോഗ്യ സംഘടന

ജനീവ- പുതിയ കൊറോണ വൈറസ് വകഭേദം ഒമിക്രോണ്‍ ലോകമെമ്പാടും അഭൂതപൂര്‍വമായ വേഗത്തില്‍ വ്യാപിക്കുകയാണെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യു.എച്ച്.ഒ) മുന്നറിയിപ്പ് നല്‍കി.

77 രാജ്യങ്ങളില്‍ വന്‍പരിവര്‍ത്തനം സംഭവിച്ച വകഭേദത്തിന്റെ കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ ഒരു വാര്‍ത്താ സമ്മേളനത്തില്‍, ണഒഛ മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു, ഇത് ഇനിയും കണ്ടെത്താനായിട്ടില്ല.

വകഭേദത്തെ നേരിടാന്‍ വേണ്ടത്ര നടപടിയെടുക്കാത്തതില്‍ തനിക്ക് ആശങ്കയുണ്ടെന്ന് ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു.
'തീര്‍ച്ചയായും, ഈ വൈറസ് സൃഷ്ടിക്കുന്ന അപകടാവസ്ഥയെ നാം കുറച്ചുകാണുകയാണ്. ഒമിക്രോണ്‍ ഗുരുതരമായ രോഗത്തിന് കാരണമാകില്ലെങ്കിലും, കേസുകളുടെ എണ്ണം വീണ്ടും ആരോഗ്യ സംവിധാനങ്ങളെ നിശ്ചലമാക്കും-അദ്ദേഹം പറഞ്ഞു.

 

Latest News