പിഞ്ചുകുട്ടികളെ തനിച്ചാക്കി 'ഫിറ്റാ'കാന്‍ പോയ അമ്മ അറസ്റ്റില്‍

ഒക്ലഹോമ- അമേരിക്കയിലെ ഒക്ലഹോമയില്‍ നാല് കുട്ടികളെ വീട്ടില്‍ തനിച്ചാക്കി മദ്യപിക്കാന്‍ പോയതിന് അമ്മ അറസ്റ്റില്‍. എട്ടും, അഞ്ചും, ഒമ്പത് മാസവും പ്രായമുള്ള മൂന്നു കുട്ടികളെ നോക്കാന്‍ ഒമ്പത് വയസ്സുള്ള മകളെ ഏല്‍പിച്ച് ബാറിലേക്ക് പോയതിനാണ് അമ്മയെ പോലീസ് അറസ്റ്റ് ചെയ്തത്. പെറിയ അഗിലാറെ (27) എന്ന യുവതിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

നഗരത്തില്‍ നടത്താറുള്ള സാധാരണ പരിശോധനയുടെ ഭാഗമായി സൗത്ത് വെസ്റ്റ് ബ്ലാക്ക് വെല്‍ഡറിലുള്ള യുവതിയുടെ വീട്ടില്‍ ഒക്ലഹോമ പോലീസ് എത്തിയത്. ഈ സമയം നാല് മക്കളില്‍ മൂത്തവളായ പെണ്‍കുട്ടി ഒമ്പത് മാസം മാത്രം പ്രായമുള്ള കുട്ടിക്ക് പിസ്സ കൊടുക്കുകയായിരുന്നു. മാസങ്ങള്‍ മാത്രം പ്രായമുള്ള കുട്ടിക്ക് എന്ത് കൊടുക്കണമെന്ന് തനിക്ക് അറിയില്ല എന്നാണ് പെണ്‍കുട്ടി പറഞ്ഞത്.

ഈ സമയത്താണ് മദ്യലഹരിയില്‍ വാഹനമോടിച്ച് കുട്ടികളുടെ അമ്മ വീട്ടിലെത്തിയത്. മദ്യലഹരിയിലായിരുന്ന ഇവര്‍ക്ക് നേരെ സംസാരിക്കാന്‍ പോലും ആവുന്നില്ല എന്നാണ് പോലീസ് വക്താവ് പറഞ്ഞത്, പുറത്ത് ചൂട് കൂടിയ ദിവസമായിരുന്നിട്ട് കൂടി വീട്ടില്‍ എ.സി ഓണ്‍ ചെയ്തിട്ടില്ലായിരുന്നുവെന്നും പോലീസ് പറഞ്ഞു.

 

Latest News