2024 ല്‍ രാജ്യത്തുടനീളം ബി.ജെ.പി അസ്തമിക്കും- മമത ബാനര്‍ജി

ന്യൂദല്‍ഹി- 2024 രാജ്യത്തുടനീളം ബി.ജെ.പിയുടെ അസ്തമയമായിരിക്കുമെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. കൊല്‍ക്കത്തയിലെ ഫൂല്‍ബഗാന്‍ ഏരിയയില്‍ കൊല്‍ക്കത്ത മുനിസിപ്പല്‍ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍.
2024ലെ  ലോക്സഭാ തിരഞ്ഞെടുപ്പില്‍ ടി.എം.സി, ബി.ജെ.പിയെ പരാജയപ്പെടുത്തുമെന്ന് ഉറപ്പിച്ചു പറഞ്ഞ മമത കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് നേരിട്ടതിന് സമാനമായ പരാജയം ബി.ജെ.പിക്ക് രാജ്യത്തുടനീളം നേരിടേണ്ടിവരുമെന്നും കൂട്ടിച്ചേര്‍ത്തു.
ബംഗാള്‍ ഇന്ന് ചിന്തിക്കുന്നത് ഇന്ത്യ നാളെ ചിന്തിക്കുന്നു. 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ ജനങ്ങള്‍ പരാജയപ്പെടുത്തും. കഴിഞ്ഞ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ നേരിടേണ്ടി വന്ന അതേ ഗതി തന്നെയാകും ഇത്തവണ രാജ്യത്തുടനീളം നേരിടേണ്ടി വരിക- മമത ബാനര്‍ജി പറഞ്ഞു.

 

Latest News