സൗദിയിലേക്ക് വരുമ്പോള്‍ പി.സി.ആര്‍ പരിശോധനച; ചില വിഭാഗങ്ങള്‍ക്ക് ഇളവ്

റിയാദ് - വിദേശങ്ങളില്‍ നിന്ന് സൗദിയിലേക്ക് വരുന്നതിനു മുമ്പായി പി.സി.ആര്‍ പരിശോധന നടത്തണമെന്ന വ്യവസ്ഥയില്‍ നിന്ന് ചില വിഭാഗങ്ങളെ ഒഴിവാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
സൗദി പൗരന്മാരുടെ വിദേശികളായ ഭാര്യമാര്‍, സൗദി വനിതകളുടെ വിദേശികളായ ഭര്‍ത്താക്കന്മാര്‍, ഇവരുടെ സൗദി പൗരത്വം ലഭിക്കാത്ത മക്കള്‍, സൗദി പൗരന്മാരുടെ വിദേശികളായ മാതാപിതാക്കള്‍, വിദേശങ്ങളില്‍ നിന്ന് സൗദിയിലേക്ക് വരുന്ന സ്വദേശികളെ അനുഗമിക്കുന്ന ഗാര്‍ഹിക തൊഴിലാളികള്‍ എന്നിവരെയാണ് സൗദിയിലേക്ക് വരുന്നതിനു മുമ്പായി പി.സി.ആര്‍ പരിശോധന നടത്തണമെന്ന വ്യവസ്ഥയില്‍ നിന്ന് ഒഴിവാക്കിയിരിക്കുന്നത്.

കൊറോണ വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട സ്ഥിതിഗതികള്‍ നിരന്തരം നിരീക്ഷിച്ചതിന്റെയും സൗദിയിലെ ആരോഗ്യ വകുപ്പുകള്‍ സമര്‍പ്പിച്ച നിര്‍ദേശങ്ങളുടെയും അടിസ്ഥാനത്തിലാണ് ഏതാനും വിഭാഗങ്ങളെ പി.സി.ആര്‍ പരിശോധനാ വ്യവസ്ഥയില്‍ നിന്ന് ഒഴിവാക്കാന്‍ തീരുമാനിച്ചതെന്നും ആഭ്യന്തര മന്ത്രാലയ വൃത്തങ്ങള്‍ പറഞ്ഞു.

 

Latest News