കോട്ടയം സ്വദേശി റിയാദില്‍ ഉറക്കത്തില്‍ മരിച്ചു

റിയാദ്- കോട്ടയം വൈക്കം സ്വദേശി കോണ്‍ങ്കണ്ടൂര്‍  അയാര്‍കുന്നം മദര്‍തെരേസ കോളനിയില്‍ ചക്കാലക്കല്‍  ബെന്നി    റിയാദ്  എക്‌സിറ്റ് 16  മലാസില്‍ താമസ സ്ഥലത്ത് വെച്ച് ഉറക്കത്തില്‍  മരിച്ചു. 25 വര്‍ഷമായി സൗദിയിലുണ്ട്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.
സഹായത്തിനായി റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെല്‍ഫെയര്‍ വിംഗ് ജനറല്‍ കണ്‍വീനര്‍ ഷറഫ് പുളിക്കല്‍, ആക്റ്റിങ് ചെയര്‍മാന്‍  റഫീഖ്  ചെറുമുക്ക്   എന്നിവര്‍ രംഗത്തുണ്ട്.

 

Latest News