പതിനാലുകാരനെ പീഡിപ്പിച്ചു; ഫുട്‌ബോള്‍ കോച്ചിനെതിരെ പോക്‌സോ കേസ്

പഴയങ്ങാടി- ഫുട്‌ബോള്‍ കോച്ചിങ്ങിന് കൊണ്ടുപോയ 14 കാരനെ ലോഡ്ജില്‍ പീഡിപ്പിച്ച സംഭവത്തില്‍ കോച്ചിനെതിരെ പോക്‌സോ നിയമപ്രകാരം കേസ്.
ചെറുകുന്ന് മുണ്ടപ്രം സ്വദേശി ഫത്താഹ് ( 40 ) എന്ന കോച്ചിനെതിരെയാണ് പഴയങ്ങാടി പോലീസ് കേസെടുത്തത്.
തൃശൂരില്‍ നടന്ന ഫുട്‌ബോള്‍ കോച്ചിംഗ് ക്യാമ്പില്‍ പങ്കെടുക്കുന്നതിനായി കൂട്ടിക്കൊണ്ടു പോയ പഴയങ്ങാടി സ്വദേശിയായ വിദ്യാര്‍ഥിയെ  ലോഡ്ജില്‍ വെച്ച് പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിതായാണ് പരാതി.
നാട്ടില്‍ തിരികെയെത്തിയ ശേഷം കുട്ടി സ്‌കൂളില്‍ പോകാന്‍ വിസമ്മതിച്ചതിനെത്തുടര്‍ന്ന് വിവരങ്ങള്‍ തിരക്കിയപ്പോഴാണ് പീഡനവിവരം പുറത്തുവന്നത്. തുടര്‍ന്ന് ചൈല്‍ഡ് ലൈനില്‍ വിവരം അറിയിക്കുകയായിരുന്നു. അവര്‍ കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം പോലീസില്‍ വിവരം നല്‍കി.
സംഭവം നടന്നത് തൃശ്ശൂര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലായതിനാല്‍ പരാതി അങ്ങോട്ട് കൈമാറും.

 

Latest News