VIDEO സൗദിയില്‍ നിയന്ത്രണംവിട്ട ഷെവല്‍ ഇടിച്ച് കാറുകള്‍ തകര്‍ന്നു

ദോമത്തുല്‍ജന്ദല്‍ - ബ്രെയ്ക്ക് പൊട്ടി നിയന്ത്രണം വിട്ട ഷെവല്‍ ഇടിച്ച് രണ്ടു കാറുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. പടിഞ്ഞാറന്‍ ദോമത്തുല്‍ജന്ദലില്‍ ബ്രെയ്ക്ക് പൊട്ടി ഇറക്കത്തില്‍ അമിത വേഗതയില്‍ റൗണ്ട് എബൗട്ട് മറികടന്ന് എത്തിയ ഷെവല്‍ റോഡ് സൈഡില്‍ നിര്‍ത്തിയിട്ട പിക്കപ്പില്‍ ഇടിച്ച് നില്‍ക്കുകയായിരുന്നു. പിക്കപ്പിന് സമീപത്ത് നിര്‍ത്തിയിട്ട മറ്റൊരു കാറിനും അപകടത്തില്‍ കേടുപാടുകള്‍ സംഭവിച്ചു. ഷെവല്‍ ഡ്രൈവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. അപകടത്തിന്റെ ദൃശ്യങ്ങള്‍ സമീപത്തെ കെട്ടിടത്തില്‍ സ്ഥാപിച്ച സി.സി.ടി.വി ചിത്രീകരിച്ചു. ഈ വീഡിയോകള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

 

Tags

Latest News