റിയാദ് - സൗദി അറേബ്യ സംഘടിപ്പിച്ച പ്രഥമ ഡിയേഗൊ മറഡോണ കപ്പ് ഫുട്‌ബോളില്‍ അര്‍ജന്റീനയിലെ ബൊക്ക ജൂനിയേഴ്‌സ് ക്ലബ് കിരീടം നേടി. മറഡോണ കളിച്ച ക്ലബ്ബുകള്‍ തമ്മിലുള്ള പോരാട്ടത്തില്‍ ബാഴ്‌സലോണയെ ബൊക്ക ഷൂട്ടൗട്ടില്‍ തോല്‍പിച്ചു. ബാഴ്‌സലോണയിലേക്കുള്ള ബ്രസീല്‍ വിംഗ് ബാക്ക് ഡാനി ആല്‍വേസിന്റെ തിരിച്ചുവരവ് കൂടിയായി ഈ മത്സരം.
നിശ്ചിത സമയത്ത് സ്‌കോര്‍ 1-1 ആയിരുന്നു. ഫെറാന്‍ ജൂട്ഗലയിലൂടെ അമ്പതാം മിനിറ്റില്‍ ബാഴ്‌സലോണയാണ് ലീഡ് നേടിയത്. രണ്ടാം പകുതിയുടെ മധ്യത്തോടെ എസകീല്‍ സെബയോസ് ഗോള്‍ മടക്കി. പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ ബൊക്ക 4-2 ന് ജയിച്ചു.






