കാമുകി ഉറങ്ങിയപ്പോള്‍ ഫോണ്‍ അണ്‍ലോക്ക് ചെയ്ത് പണം തട്ടി, പ്രതിക്ക് മൂന്നര വര്‍ഷം ജയില്‍

ബീജിംഗ്- ഉറങ്ങിക്കിടന്ന കാമുകിയുടെ ഫോണ്‍ അണ്‍ലോക്ക് ചെയ്ത് പണം തട്ടിയ കേസില്‍ കാമുകന് മൂന്നര വര്‍ഷം തടവ് ശിക്ഷ. തെക്കന്‍ ചൈനീസ് നഗരമായ നാംനിയിലാണ് സംഭവം.

ഓണ്‍ലൈന്‍ പേമെന്റ് സംവിധാനമായ അലിപേ അക്കൗണ്ട് തുറക്കാന്‍ പ്രതി കാമുകിയുടെ ഫേസ് ഐ.ഡി ഉപയോഗിക്കുകയായിരുന്നുവെന്ന് കോടതി കണ്ടെത്തി. കാമുകിയുടെ വിരലടയാളം ഉപയോഗിച്ചാണ് ഇയാള്‍ മൊബൈല്‍ ഫോണ്‍ അണ്‍ലോക്ക് ചെയ്തത്.

ഹ്വാവെ കമ്പനി നിര്‍മിച്ച ഫോണാണ് യുവതി ഉപയോഗിച്ചിരുന്നത്. അലിപേ അക്കൗണ്ടിലേക്ക് ആക്‌സസ് ലഭിച്ചതോടെ പ്രതി അക്കൗണ്ടിന്റെ പാസ്‌വേഡ് മാറ്റി കാമുകിയുടെ അക്കൗണ്ടില്‍ നിന്ന് 150,000 യുവാന്‍ സ്വന്തം അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തു.

ചൂതാട്ടത്തിലേര്‍പ്പെട്ട് വലിയ തോതില്‍ കടങ്ങള്‍ ഉള്ളതിനാല്‍ ഇയാള്‍ നിരാശയിലായിരുന്നുവെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു. മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെയുള്ള ഉപകരണങ്ങളിലെ സുരക്ഷാ ഫീച്ചറുകളുടെ പോരായ്മകളാണ് ഈ സംഭവം വെളിപ്പെടുത്തുന്നതെന്ന് കോടതി നിരീക്ഷിച്ചു.

 

Tags

Latest News