Sorry, you need to enable JavaScript to visit this website.

പതിനൊന്ന് ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്കുള്ള യാത്രാവിലക്ക് നീക്കി ബ്രിട്ടന്‍

ലണ്ടന്‍- ബുധനാഴ്ച പുലര്‍ച്ചെ 4 മണി മുതല്‍ 11 രാജ്യങ്ങളെ യു.കെയുടെ ട്രാവല്‍ റെഡ് ലിസ്റ്റില്‍നിന്ന് നീക്കം ചെയ്യുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.

അംഗോള, ബോട്‌സ്വാന, ഈശ്വതിനി, ലെസോത്തോ, മലാവി, മൊസാംബിക്, നമീബിയ, നൈജീരിയ, ദക്ഷിണാഫ്രിക്ക, സാംബിയ, സിംബാബ്വെ എന്നീ രാജ്യങ്ങളാണ് പട്ടികയിലുള്ളത്.

ഒമിക്രോണ്‍ വേരിയന്റിന്റെ ആവിര്‍ഭാവത്തിന് ശേഷം മുന്‍കരുതല്‍ എന്ന നിലയില്‍ നവംബര്‍ അവസാനത്തോടെയാണ് റെഡ് ലിസ്റ്റ് വീണ്ടും അവതരിപ്പിച്ചത്.
എന്നാല്‍ ഒമിക്രോണ്‍ മറ്റ് രാജ്യങ്ങളിലും വ്യാപകമായി പടര്‍ന്നതിനാല്‍ വിലക്കില്‍ കാര്യമില്ലെന്ന് ആരോഗ്യ സെക്രട്ടറി സാജിദ് ജാവിദ് പറഞ്ഞു.

'ഇപ്പോള്‍ യു.കെയിലും ഒമിക്രോണിന്റെ കമ്മ്യൂണിറ്റി ട്രാന്‍സ്മിഷന്‍ ഉള്ളതിനാല്‍ വിദേശത്തുനിന്നുള്ളവരെ വിലക്കുന്നതില്‍ അര്‍ഥമില്ല.
പരിശോധനകള്‍ നിലനിര്‍ത്തും.

നിലവില്‍, റെഡ് ലിസ്റ്റ് രാജ്യങ്ങളില്‍ നിന്നു യു.കെയില്‍ എത്തുന്നവര്‍ 10 ദിവസത്തേക്ക് മുന്‍കൂട്ടി ബുക്ക് ചെയ്ത, സര്‍ക്കാര്‍ അംഗീകൃത ഹോട്ടലില്‍ പണം നല്‍കുകയും സ്വയം ഐസൊലേറ്റ് ചെയ്യുകയും വേണം.

 

Latest News