ജില്ല നോക്കി പന്നി ഫെസ്റ്റും ബിഫ് ഫെസ്റ്റും നടത്തിയവര്‍ രാഹുല്‍ ഗാന്ധിയെ പഠിപ്പിക്കേണ്ട- റിജില്‍ മാക്കുറ്റി

കണ്ണൂര്‍- കോണ്‍ഗ്രസിനെയും രാഹുല്‍ തീവ്രവാദ ഗാന്ധിയെയും വിമര്‍ശിച്ച ഡി.വൈ.എഫ്.ഐ ദേശീയ അധ്യക്ഷന്‍ എ.എ.റഹീമിന് മറുപടിയുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് റിജില്‍ മാക്കുറ്റി രംഗത്ത്.
മതം നോക്കി മുസ്ലിം ചെറുപ്പക്കാര്‍ക്കെതിരെ തീവ്രവാദി ബന്ധം പറഞ്ഞ് കേസ്സെടുക്കുന്ന പിണറായിയെ ആദ്യം തിരുത്താന്‍ നോക്കണം. ജില്ല നോക്കി പന്നി ഫെസ്റ്റും ബീഫ് ഫെസ്റ്റും നടത്തിയവര്‍ കോണ്‍ഗ്രസിനെയും രാഹുല്‍ ഗാന്ധിയെയും ആര്‍.എസ്.എസ് വിരുദ്ധത പഠിപ്പിക്കേണ്ടെന്നും റിജില്‍ മാക്കുറ്റി പറഞ്ഞു.
 റഹീമേ,  താങ്കള്‍ മതം നോക്കി മുസ്ലിം ചെറുപ്പക്കാര്‍ക്ക് എതിരെ തീവ്രവാദ ബന്ധം പറഞ്ഞ് കേസെടുക്കുന്ന പിണറായിയെ ആദ്യം തിരുത്താന്‍ നോക്ക്. പിന്നെ തലശ്ശേരിയില്‍ പള്ളി പൊളിക്കും എന്ന് പരസ്യമായി മുദ്രാവാക്യം വിളിച്ച ആര്‍.എസ്.എസ് തീവ്രവാദികള്‍ക്ക് എതിരെ യു.എ.പി.എ ചുമത്തി കേസെടുക്കാന്‍ പറ തമ്പ്രാനോട്.
അലനും താഹയ്ക്കും നേരെ ചുമത്തിയ യു.എ.പി.എ വകുപ്പ് എന്തുകൊണ്ട് വര്‍ഗീയ കലാപത്തിന് ആഹ്വാനം ചെയ്ത ആര്‍.എസ്.എസുകാര്‍ക്ക് എതിരെ ചുമത്തുന്നില്ല. ചുവപ്പണിഞ്ഞ കാവി സര്‍ക്കാറാണ് കേരളം ഭരിക്കുന്നത്. എന്നിട്ട് രാഹുല്‍ ഗാന്ധിക്ക് എതിരെ അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുകയാണ്. തീവ്രവാദികളില്‍ നിന്ന് ഇന്ത്യയെ മോചിപ്പിക്കാനാണ്
രാഹുല്‍ ഗാന്ധി പ്രസംഗിച്ചത്. പിന്നെ, ഹിന്ദു എന്ന പദം ഒരു സംസ്‌കാരമാണ്. മതമല്ല. ആര്‍.എസ്.എസ് അല്ലാത്ത എല്ലാവരും ഉണ്ട് അതില്‍. മുസ്ലിം ഉണ്ട് , ക്രിസ്ത്യനുണ്ട് , ജൈന , ബുദ്ധ, സിഖ് പാരമ്പര്യമുണ്ട്. വന്നുചേര്‍ന്നതായ എല്ലാ സംസ്‌കാരവുമുണ്ട്. പങ്കുവെച്ച ആശങ്ങള്‍ ഉണ്ട്. അതാണ് രാഹുല്‍ ഗാന്ധി ഉദ്ദേശിച്ച ഹിന്ദു. അവിടെയാണ് കേരളത്തില്‍ വര്‍ഗീയത ഉണ്ടാക്കാന്‍ നെറികെട്ട പ്രചാരവേലയുമായി താങ്കളും താങ്കളുടെ പ്രസ്ഥാനവും വരുന്നത്. സങ്കികള്‍ വെല്ലുവിളിച്ചപ്പോള്‍ ജില്ലകള്‍ നോക്കി പന്നി ഫെസ്റ്റും ബീഫ് ഫെസ്റ്റും നടത്തിയ ടീംസ് രാഹുല്‍ ഗാന്ധിയെയും കോണ്‍ഗ്രസ്സിനെയും ആര്‍.എസ്.എസ് വിരുദ്ധത പഠിപ്പിക്കണ്ട റിജില്‍ മാക്കുറ്റി പറഞ്ഞു .

 

Latest News