ജിസാന്‍ - പൊതുസംസ്‌കാരത്തിനും സഭ്യതക്കും നിരക്കാത്ത വീഡിയോ ചിത്രീകരിച്ച് സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച രണ്ടു സൗദി യുവാക്കളെ അറസ്റ്റ് ചെയ്തതായി ജിസാന്‍ പോലീസ് അറിയിച്ചു.
വീഡിയോ ശ്രദ്ധയില്‍ പെട്ട് അന്വേഷണം നടത്തിയാണ് പ്രതികളെ തിരിച്ചറിഞ്ഞത്. നിയമാനുസൃത നടപടികള്‍ പൂര്‍ത്തിയാക്കി ഇരുവര്‍ക്കുമെതിരായ കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി ജിസാന്‍ പോലീസ് അറിയിച്ചു.






