Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

വഖഫ് ബോർഡ് നിയമനം പി.എസ്.സിക്ക്, മുഖ്യമന്ത്രിയെ ആശങ്ക അറിയിച്ചിരുന്നു-കാന്തപുരം

കോഴിക്കോട്- വഖഫ് ബോർഡ് നിയമനം പി.എസ്.സിക്ക് വിടുന്നതിലെ ആശങ്ക നേരത്തെ തന്നെ മുഖ്യമന്ത്രിയെ അറിയിച്ചിരുന്നുവെന്ന് അഖിലേന്ത്യ സുന്നി ജംഇയ്യത്തുൽ ഉലമ നേതാവ് കാന്തപുരം അബൂക്കർ മുസ്്‌ലിയാർ. മാധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. അന്യാധീനപ്പെട്ട വഖഫ് സ്വത്തുക്കൾ തിരിച്ചുപിടിക്കാൻ എല്ലാവരും വിഭാഗീയതകൾ മറന്നു രംഗത്തുവരണമെന്നും കാന്തപുരം ആവശ്യപ്പെട്ടു. വഖഫ് സ്വത്തുക്കൾ ഒരു നിലക്കും വകമാറ്റി ചെലവിടാൻ പാടില്ല. കയ്യൂക്കുള്ളവൻ കാര്യക്കാരനായി വഖഫ് സ്വത്ത് പിടിച്ചെടുക്കാൻ പാടില്ല. വഖഫ് സ്വത്തുക്കൾ നഷ്ടപ്പെടുന്നുണ്ടോ എന്ന് നോക്കാനാണ് വഖഫ് ബോർഡ്. വഖഫ് സ്വത്തിന്റെ കൈകാര്യകർതൃത്വം യഥാർത്ഥ രീതിയിൽ സത്യസന്ധമായ രീതിയിൽ വിനിയോഗിക്കണമെന്നും കാന്തപുരം ആവശ്യപ്പെട്ടു. 


 

Latest News