ന്യൂദൽഹി- ഇന്ത്യയിൽ എട്ടുപേർക്ക് കൂടി കോവിഡ് വകഭേദമായ ഒമിക്രോൺ കൂടി കണ്ടെത്തിയതോടെ രാജ്യത്ത് ആകെ ഒമിക്രോൺ ബാധിതരുടെ എണ്ണം 49 ആയി. ദുബായിൽനിന്ന് മഹാരാഷ്ട്രയിൽ എത്തിയ രണ്ടു പേർക്ക് ഇന്നലെ ഒമിക്രോൺ കണ്ടെത്തിയിരുന്നു. നിലവിൽ ആറു സംസ്ഥാനങ്ങളിലും രണ്ടു കേന്ദ്ര ഭരണ പ്രദേശങ്ങളിലും കോവിഡ് കണ്ടെത്തി. മഹാരാഷ്ട്ര 20, രാജസ്ഥാൻ 9, കർണാടക 3, ഗുജറാത്ത് നാല്, ആന്ധ്രാപ്രദേശ് 1, കേരളം 1, ദൽഹി 46, ചണ്ഡീഗഡ് 1 എന്നിങ്ങനെയാണ് രോഗബാധിതരുടെ കണക്ക്.