Sorry, you need to enable JavaScript to visit this website.

മുസ്ലിം തീവ്രവാദികളുടെ മുദ്രാവാക്യങ്ങളും കാഴ്ചപ്പാടുകളും ലീഗ് ഏറ്റെടുക്കുന്നു-മുഖ്യമന്ത്രി

കളമശ്ശേരി-  മുസ്ലിം തീവ്രവാദികളുടെ മുദ്രാവാക്യങ്ങളും കാഴ്ചപ്പാടുകളും സ്വയം മുസ്‌ലിം ലീഗ് ഏറ്റെടുത്തിരിക്കുകയാണെന്ന്് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സി.പി.എം എറണാകുളം ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തീവ്രവാദപരമായ നിലപാടുകളെ മതസംഘടനകളും സമാധാനകാംഷികളായ ആളുകളും തുറന്നുകാട്ടുന്നുണ്ട്. അവര്‍ക്കെതിരെ തീവ്രനിലപാടെടുക്കുന്ന സ്ഥിതിയാണ് ലീഗിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നത്.  ആദരണീയരായ മതനേതാക്കളെ വരെ അപകീര്‍ത്തിപ്പെടുത്തി സംസാരിക്കുന്ന നില ലീഗിന്റെ ഭാഗത്ത് നിന്നുവരുന്നു. ഇത് മനസ്സിലാക്കാന്‍ ലീഗിന്റെ സാധരണ പ്രവര്‍ത്തകര്‍ക്ക് കഴിയണം. യു.ഡി.എഫ് വര്‍ഗീയ കക്ഷികളുമായി സഖ്യമുണ്ടാക്കുന്നു. ജമാ അത്തെ ഇസ്‌ലാമി അടക്കമുള്ളവരുമായി സഖ്യമുണ്ടാക്കുന്നു. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ഈ സഖ്യം പരസ്യമായിരുന്നു. വഖഫ് വിഷയത്തില്‍  ലീഗ് സ്വീകരിക്കുന്ന നിലപാടും റാലിയും എന്താണ് സൂചിപ്പിക്കുന്നതെന്ന് മുഖ്യമന്ത്രി ചോദിച്ചു.  
ജനങ്ങളെയാകെ യോജിപ്പിച്ച് വികസനത്തിന്റെ രാഷ്ട്രീയമാണ് മുന്നോട്ട് കൊണ്ടുപോകേണ്ടത്. നാട് കൂടുതല്‍ വികസിക്കണം. അതിനുതകുന്ന സമീപനം സ്വീകരിക്കാനവണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
രാഹുല്‍ഗാന്ധി നടത്തിയ ഹിന്ദുത്വ പ്രീണനം മതനിരപേക്ഷത തകര്‍ക്കുന്നതാണെന്നും  ബി.ജെ.പിയുടെ വര്‍ഗീയതക്ക് ബദല്‍ ഇടതുപക്ഷം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.   ബി.ജെ.പിയുടെ വര്‍ഗീയ അജണ്ടകള്‍ക്കും കുത്തക സ്വകാര്യ വത്കരണ നയങ്ങള്‍ക്കും ബദലായി  രാജ്യത്തെ  കൊണ്ടുപോകുന്നതിന് ആര്‍ക്ക് കഴിയുമെന്നതാണ് ആലോചിക്കേണ്ടത്. ആ ബദല്‍ കാഴ്ചപ്പാടുകള്‍ക്ക്  അവരുടെ വര്‍ഗീയ പ്രത്യയശാസ്ത്ര നിലപാടുകളെ ശക്തമായി എതിര്‍ക്കാന്‍ കഴിയണം. അതിന് മതനിരപേക്ഷം  എന്നവകാശപ്പെടുന്ന കോണ്‍ഗ്രസിന് കഴിയില്ലെന്ന്  അവര്‍ വീണ്ടും തെളിയിച്ചിരിക്കയാണ്. കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് സംഘടിപ്പിച്ച റാലിയില്‍ രാഹുല്‍ഗാന്ധി നടത്തിയ മൃദുഹിന്ദുത്വ പ്രീണന നിലപാട് അതാണ് വ്യക്തമാക്കുന്നത്. വര്‍ഗീയതയോട് വിട്ടുവിഴ്ചയില്ലാത്ത സമീപനം സ്വീകരിക്കാന്‍  കോണ്‍ഗ്രസിന് കഴിയുന്നില്ല.  അതിന്റെ ഭാഗമായാണ്  വര്‍ഗീയ പ്രീണനം ഉറപ്പിച്ച് പ്രഖ്യാപിക്കുന്ന നിലപാട് ഇപ്പോഴുണ്ടായത്.
കോണ്‍ഗ്രസില്‍  ജനങ്ങള്‍ക്കും അണികള്‍ക്കും വിശ്വാസം നഷ്ടമായി. കോണ്‍ഗ്രസ് നേതാക്കള്‍ കൂട്ടത്തോടെ ബി.ജെ.പി പാളയത്തില്‍ ചേക്കേറുകയാണ്.  ബിഹാറില്‍ മഹാസഖ്യം കോണ്‍ഗ്രസിന്  നല്‍കിയ സീറ്റുകളില്‍ എല്ലാം  അവര്‍ പരാജയപെട്ടു. ജനം  അവരെ വിശ്വസിക്കുന്നില്ല. ബിജെപിക്ക് ബദലായി കോണ്‍ഗ്രസിനെ കാണാന്‍ പറ്റില്ല. സാമ്പത്തിക, ആഗോളവത്കരണ ,  സ്വകാര്യ വത്കരണ നയങ്ങളിലെല്ലാം കോണ്‍ഗ്രസിനും ബിജെപിക്കും ഒരേ നയമാണ്.  അവിടെയാണ് ബദല്‍ എന്ന നിലയില്‍ ഇടതുപക്ഷത്തിന്റെ  പ്രസക്തി.

ബിജെപിക്കെതിരെ മതനിരപേക്ഷതയുടെ ഭാഗത്ത്  ഉറച്ചു  നില്‍ക്കുന്ന കക്ഷികളുമായുള്ള ബന്ധം  അഖിലേന്ത്യാ തലത്തില്‍ സ്വാഭാവികമായി ഉയര്‍ന്നുവരും.  ബിജെപിക്ക് ഒരു അവസരം കൂടി അവര്‍ക്ക് ലഭിക്കുന്നത് രാജ്യത്തിന്റെ നിലനില്‍പ്പിനെ തന്നെ ദുര്‍ബല പ്പെടുത്തുന്നതാകും . അത് ഒഴിവാക്കാന്‍ ബിജെപിയെ എതിക്കുന്ന ജനാധിപത്യ ശക്തികളുമായി ബദല്‍ സഖ്യമുണ്ടാക്കാന്‍ കഴിയണമെന്നും പിണറായി വിജയന്‍ പറഞ്ഞു.

എല്‍.ഡി.എഫിന് ഏതുതരത്തിലും സര്‍ക്കാരിന് പ്രതിസന്ധികള്‍ സൃഷ്ടിക്കാനാണ് കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിയും ഇവിടെ പ്രതിപക്ഷത്തുള്ള യു.ഡി.എഫും ശ്രമിക്കുന്നത്.   യു.ഡി.എഫും ബി.ജെ.പിയും ജനവിരുദ്ധ നയങ്ങളുടെ വക്തക്കളാണ്.  വര്‍ഗീയ ധ്രൂവികരണമുണ്ടാക്കാനാണ് അവര്‍  ശ്രമിക്കുന്നത്. എല്ലാ പ്രശ്‌നത്തെയും വര്‍ഗീയയമായി വ്യാഖ്യാനിക്കാനാണ് ഇവരുടെ ശ്രമം. ഇത് നവമാധ്യമങ്ങള്‍ ശ്രദ്ധിച്ചാല്‍ മനസിലാകും. നവമാധ്യമങ്ങളിലെ പോസ്റ്റുകളും വര്‍ത്തമാനങ്ങളും വലിയ തോതില്‍ വര്‍ഗീയത വളര്‍ത്താന്‍ ഉതകുന്നവയാണ്.
ഓരോ പ്രദേശത്തും സംഘപരിവാറും ഇസ്‌ലാമിക തീവ്രവാദി സംഘങ്ങളും പരസ്പരം ആക്രോശിക്കുന്ന ചിത്രങ്ങള്‍ പുറത്തുവരുകയാണ്. വര്‍ഗീയ സംഘര്‍ഷമുണ്ടാക്കുകയാണ് രണ്ടുകൂട്ടരുടെയും താല്‍പര്യം. ഇവര്‍ പരസ്പര പൂരകങ്ങളാണ്. രണ്ടുകൂട്ടരും പരസ്പരം സഹായിക്കുകയാണ്. നാടിന്റെ മതനിരപേക്ഷത തകര്‍ത്ത് വര്‍ഗീയമായി ഭിന്നിപ്പിക്കണം. വര്‍ഗീയ ചേരിത്തിരിവുണ്ടാക്കണം. ജനങ്ങളിലാകെ വര്‍ഗീയ വികാരം ഉണ്ടാകണം. അതിനുള്ള ശ്രമമാണ് നവമാധ്യമങ്ങളില്‍ ഇരുവിഭാഗങ്ങളും ശ്രമിക്കുന്നത്.

 

Latest News