അര്‍ധരാത്രി വാരാണസി ചുറ്റിക്കറങ്ങി പ്രധാനമന്ത്രി, കൂട്ടിന് യോഗി ആദിത്യനാഥും

വാരാണസി- ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനൊപ്പം അര്‍ധരാത്രി വാരാണസി ചുറ്റി സഞ്ചരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ബനാറസിലെ റയില്‍വെ സ്‌റ്റേഷനിലടക്കം പ്രധാനമന്ത്രി സന്ദര്‍ശനം നടത്തി. പുലര്‍ച്ചെ ഒരുമണിയോടെയായിരുന്നു പ്രധാനമന്ത്രി വാരാണാസി കാണാനിറങ്ങിയത്.

റെയില്‍വേ കണക്റ്റിവിറ്റി വിപുലീകരിക്കുന്നതുള്‍പ്പെടെ കൂടുതല്‍ സൗകര്യങ്ങള്‍ സൃഷ്ടിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് പ്രധാനമന്ത്രി പറഞ്ഞു. മെച്ചപ്പെട്ടതും ആധുനികവും യാത്രാക്കാര്‍ക്ക് സൗകര്യപ്രദവുമായ റെയില്‍വെ സ്‌റ്റേഷനുകള്‍ ഉറപ്പുവരുത്തുമെന്നും മോഡി ട്വിറ്ററില്‍ കുറിച്ചു. യോഗിക്കൊപ്പമുള്ള ചിത്രങ്ങളും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.
വാരാണസിയില്‍ കാശി വിശ്വനാഥ് ഇടനാഴി പദ്ധതിയുടെ ആദ്യ ഘട്ടം ഉദ്ഘാടനത്തിനായി കഴിഞ്ഞ ദിവസമാണ് പ്രധാനമന്ത്രി വാരാണസിയിലെത്തിയത്. മോഡിയുടെ നിയോജക മണ്ഡലമായ വാരാണസി കാശി വിശ്വനാഥ ക്ഷേത്രത്തെയും ഗംഗാ ഘട്ടിനെയും ബന്ധിപ്പിക്കുന്ന പദ്ധതിയാണിത്.

 

 

Latest News