Sorry, you need to enable JavaScript to visit this website.

ഇന്തോനേഷ്യയില്‍ വന്‍ ഭൂചലനം; സുനാമി മുന്നറിയിപ്പ്

ജക്കാര്‍ത്ത- ഇന്തോനേഷ്യയില്‍ 7.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു. മൗമേറ നഗരത്തിന് 100 കിലോമീറ്റര്‍ വടക്ക് ഫ്‌ലോറസ് കടലില്‍ 18.5 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനം ഉണ്ടായതെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. ആയിരം കിലോമീറ്റര്‍ വരെ തിരകള്‍ക്ക് സാധ്യതയുണ്ടെന്ന് പസഫിക് സുനാമി മുന്നറിയിപ്പ് കേന്ദ്രം അറിയിച്ചു.ഇന്തോനേഷ്യയിലുണ്ടായ മാരകമായ ഭൂചലനങ്ങളില്‍ ഒന്ന് 2004 ഉണ്ടായതാണ്. സുമാത്ര തീരത്ത് 9.1 തീവ്രതയില്‍ രേഖപ്പെടുത്തിയ ഭൂചലനം അതിഭീകര സുനാമി തിരകള്‍ക്ക് കാരണമായിരുന്നു. അന്ന് രണ്ടു ലക്ഷത്തോളം പേരുടെ ജീവനാണ് സുനാമി തിരകള്‍ കവര്‍ന്നത്.
 

Latest News