Sorry, you need to enable JavaScript to visit this website.

അന്ത്യമടുക്കുമ്പോള്‍ ആളുകള്‍ കാശിയില്‍;  പ്രധാനമന്ത്രിയെ പരിഹസിച്ച് അഖിലേഷ്

ഇറ്റാവ- വാരാണസിയിലെ കാശി വിശ്വനാഥ ധാം ഇടനാഴി പ്രധാനമന്ത്രി നരേന്ദ്രമോഡി രാജ്യത്തിനു തുറന്നുകൊടുത്തതിനുപിന്നാലെ പരിഹാസവുമായി സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്.
അന്ത്യമടുക്കുമ്പോള്‍ ആളുകള്‍ കാശിയില്‍ തങ്ങുകയാണെന്ന് അഖിലേഷ് പറഞ്ഞു. വാരാണസിയില്‍ ഒരുമാസം നീണ്ടുനില്‍ക്കുന്ന സാംസ്‌കാരികപരിപാടികള്‍ സര്‍ക്കാര്‍ ആസൂത്രണം ചെയ്തിട്ടുണ്ടല്ലോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
'നല്ലകാര്യമാണ്. എന്തിനാണ് ഒരുമാസം അദ്ദേഹത്തിന് രണ്ടോ മൂന്നോ മാസം താമസിക്കാമല്ലോ. താമസത്തിനുപറ്റുന്ന സ്ഥലമാണ്. അവസാനമടുക്കുമ്പോള്‍ ആളുകള്‍ ബനാറസില്‍ തങ്ങുന്നു' അഖിലേഷ് പരിഹസിച്ചു. ദൈവത്തിന്റെ മുന്നില്‍ കള്ളംപറയുന്നത് ബി.ജെ.പി. ഒഴിവാക്കണമെന്നും തന്റെ സര്‍ക്കാര്‍ചെയ്ത വികസനപ്രവര്‍ത്തനങ്ങളുടെ നേട്ടമാണ് ബി.ജെ.പി. അവകാശപ്പെടുന്നതെന്നും അഖിലേഷ് പറഞ്ഞു.
 

Latest News