റെഡ് സീ ഫിലിം ഫെസ്റ്റിവെൽ; ഹൈദർ റഷീദി സംവിധായകൻ, അരവിന്ദ കിരാന മികച്ച നടി, ആദം അലി നടൻ

അരവിന്ദ കിരാന പുരസ്കാരം ഏറ്റുവാങ്ങുന്നു.
ആദം അലി, മികച്ച നടന്‍

ജിദ്ദ-സൗദിയിലെ പ്രഥമ രാജ്യാന്തര ചലച്ചിത്രോത്സവമായ റെഡ് സീ ഫെസ്റ്റിവെലിലെ ജേതാക്കളെ പ്രഖ്യാപിച്ചു. യുറോപയുടെ സംവിധായകൻ ഹൈദർ റഷീദിയാണ് മികച്ച സംവിധായകൻ. ഇതേ സിനിമയിൽ അഭിനയിച്ച ആദം അലി മികച്ച നടനായും ഇന്തോനേഷ്യൻ സിനിമയായ യുനിയിലെ അഭിനയത്തിന് അരവിന്ദ കിരാനക്ക് മികച്ച നടിക്കുള്ള പുരസ്‌കാരവും ലഭിച്ചു. റുപ്റ്റുറാണ് മികച്ച സൗദി ഫിലിം. ഈജിപ്ഷ്യൻ സിനിമയായ യു റിസംബിൾ മി ഓഡിയൻസ് അവാർഡ് സ്വന്തമാക്കി. നൈബേഴ്‌സ് സിനിമക്കാണ് മികച്ച തിരക്കഥക്കുള്ള പുരസ്‌കാരം. മനോ ഖലീലാണ് ഈ സിനിമയുടെ സംവിധാനവും സ്‌ക്രിപ്റ്റും നിർവഹിച്ചത്. ഹിറ്റ് ദി റോഡിന് ജൂറി പുരസ്‌കാരം ലഭിച്ചു. ബ്രൈറ്റൺ 4ത്ത് മികച്ച സിനിമയായും തെരഞ്ഞെടുക്കപ്പെട്ടു.
 

Latest News