ജിദ്ദയില്‍ നിര്യാതനായ അഷറഫ് പടിപ്പുരയുടെ മൃതദേഹം നാളെ നാട്ടിലെത്തിക്കും

ജിദ്ദ- കഴിഞ്ഞ ചൊവ്വാഴ്ച ഹൃദയാഘാതം മൂലം ജിദ്ദയില്‍ മരിച്ച മലപ്പുറം കരുവാരകുണ്ട് സ്വദേശി അഷറഫ് പടിപ്പുരയുടെ  മൃതദേഹം നാളെ  ഇത്തിഹാദ് വിമാനത്തില്‍ നാട്ടിലെത്തിക്കും. നാളെ രാവിലെ ഒമ്പത് മണിക്ക് കരുവാരക്കുണ്ട്  തരിശ് ജുമാ മസ്ജിദ് ഖബറിസ്ഥാനിലാണ് ഖബറടക്കം. ഭാര്യയും രണ്ട് പെണ്‍മക്കളുമുണ്ട്.
സഹോദരന്‍ ഷൗക്കത്ത്, ഒ ഐ സി സി ജിദ്ദ പ്രസിഡണ്ട് കെ ടി എ മുനീര്‍ ,  കെ എം സി സി ജീവകാരുണ്യ വിഭാഗം കണ്‍വീനര്‍ മുഹമ്മദ് കുട്ടി പാണ്ടിക്കാട്, ഖാദര്‍ വാലയില്‍, ജഫാര്‍ പുത്തന്‍പീടിക എന്നിവര്‍ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള  നടപടികള്‍ പൂര്‍ത്തിയാക്കുന്നതിന് സഹായവുമായി രംഗത്തുണ്ടായിരുന്നു.

 

Latest News