വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ച കേസില്‍ പ്രതി അറസ്റ്റില്‍

ചാവക്കാട്- സമൂഹമാധ്യമം വഴി ഏഴ് മാസം മുമ്പ് പരിചയപ്പെട്ട യുവതിയെ വിവാഹ വാഗ്ദാനം നല്‍കി ലോഡ്ജ് മുറികളില്‍ കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതിയെ അറസ്റ്റു ചെയ്തു. ഗുരുവായൂര്‍ തേക്കേനട വാകയില്‍ മഠം പദ്മനാഭനെ(54)യാണ് ചാവക്കാട് പോലീസ് ഇന്‍സ്‌പെക്ടര്‍ കെ.എസ്. സെല്‍വരാജിന്റെ നേതൃത്വത്തില്‍ അറസ്റ്റുചെയ്തത്.
വിവാഹിതനാണെന്ന കാര്യം മറച്ചുവെച്ചാണ് പ്രതി യുവതിയെ വിവാഹം കഴിക്കാമെന്നു വാഗ്ദാനം നല്‍കിയത്. യുവതിയുടെ പക്കല്‍ നിന്നും പല തവണകളായി സ്വര്‍ണം വാങ്ങി പണയം വെച്ച്  എട്ടേകാല്‍ ലക്ഷത്തോളം രൂപ കൈപ്പറ്റിയത് തിരിച്ചുനല്‍കുകയും ചെയ്തില്ല. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

 

Latest News