വളര്‍ത്തു പൂച്ചയെ വെടിവെച്ചു വീഴ്ത്തിയെന്നു പരാതി

വെടിയേറ്റ പൂച്ചയുമായി വീട്ടുടമ

കോട്ടയം -  വൈക്കം തലയാഴം പരണത്തറ രാജന്റെ വീട്ടിലെ പൂച്ചയ്്ക്ക് വെടിയേറ്റു. എയര്‍ഗണ്‍ ഉപയോഗിച്ചാണ് വെടിയുതിര്‍ത്തത്്. വൈക്കം തലയാഴം രാഹുല്‍ നിവാസില്‍ രമേശിനെതിരെയാണ് പരാതി. ബന്ധുവീട്ടില്‍ പോയി മടങ്ങിയെത്തുമ്പോള്‍ പൂച്ച വീടിന് മുന്നിലുണ്ടായിരുന്നു. അല്‍പ്പസമയത്തിനകം വെടിയൊച്ച കേട്ടെന്നും പൂച്ച നിലത്ത് കിടക്കുന്നതാണ് കണ്ടതെന്നും വീട്ടുകാര്‍ പറയുന്നു.

പൂച്ചയെ പിന്നീട് കോട്ടയം ജില്ലാ വെറ്റിനറി ആശുപത്രിയില്‍ എത്തിച്ചു. വെടിയുണ്ട ശരീരത്തിലുണ്ടോ എന്നതടക്കം പരിശോധന നടത്തുമെന്ന് ഡോക്ടര്‍ പറഞ്ഞു. രക്തം വാര്‍ന്നുപോയതിനാല്‍ പൂച്ചയുടെ ആരോഗ്യനില മോശമാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.പൂച്ച നിലത്ത് കിടന്ന സമയം  രമേശനെ തോക്കുമായി വീടിന് സമീപം നില്‍ക്കുന്നത് കണ്ടതായും രാജന്റെ കുടുംബം പറയുന്നു.വളര്‍ത്തിയിരുന്ന 15 ലധികം പൂച്ചകളെയും പലപ്പോഴായി ചത്ത നിലയില്‍ കണ്ടെത്തിയിട്ടുണ്ടെന്നും വീട്ടുകാര്‍ പറയുന്നു.

 

 

Latest News