കശ്മീരില്‍ പോലീസിന് നേരെ ഭീകരാക്രണം, രണ്ട് പേര്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍- കശ്മീരില്‍ പോലീസ് ബസിനു നേരെയുണ്ടായ ഭീകരാക്രമണത്തില്‍ രണ്ട് പോലീസുകാര്‍ കൊല്ലപ്പെട്ടു. 12 പോലീസുകാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ജമ്മു കശ്മീര്‍ സായുധ പോലീസ് സേന സഞ്ചരിച്ച വാഹനത്തിനു നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നെന്നാണ് വിവരം.

ശ്രീനഗറില്‍ സെവാന്‍ പ്രദേശത്ത് പത്താന്‍ ചൗക്കില്‍ തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം. എ.എസ്.ഐയും കോണ്‍സ്റ്റബിളുമാണ് കൊല്ലപ്പെട്ടത്.

ബസ് ബുള്ളറ്റ് പ്രൂഫ് അല്ലായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. ഭീകരര്‍ക്കായി പ്രദേശത്ത് പോലീസ് തിരച്ചില്‍ നടത്തുകയാണ്.

 

Latest News