ഖത്തറില്‍ ഡ്രൈവര്‍: സ്വകാര്യ ഏജന്‍സി നടത്തിയ കൂടിക്കാഴ്ച അലങ്കോലമായി

കല്‍പറ്റ-ഖത്തറില്‍ സര്‍ക്കാര്‍ ഉടമസ്ഥതതിയിലുള്ള ബസുകളിലും കര്‍വ ടാക്‌സികളിലും നിയമനത്തിനെന്ന പേരില്‍ കോഴിക്കോട്  ലോയല്‍ ആന്‍ഡ് ഓസ്‌കാര്‍ ഏജന്‍സി കല്‍പറ്റ സമസ്ത ഹാളില്‍ നടത്തിയ ഇന്റര്‍വ്യൂ അലങ്കോലമായി. ഉദ്യോഗാര്‍ഥികളില്‍ കുറെയാളുകളില്‍നിന്നു 200 രൂപ വീതം രജിസ്‌ട്രേഷന്‍ ഫീസ് വാങ്ങിയതും ചിലരോട് വിസയ്ക്കു പണം ആവശ്യപ്പട്ടതും സംഘര്‍ഷത്തിനും ഒടുവില്‍ കൂടിക്കാഴ്ച അലങ്കോലമാകുന്നതിനും കാരണമാകുകയായിരുന്നു. വിഷയത്തില്‍ ഇടപെട്ട പോലീസ് രജിസ്‌ട്രേഷന്‍ ഫീസ് ഇനത്തില്‍ നല്‍കിയ തുക ഉദ്യോഗാര്‍ഥികള്‍ക്കു തിരികെ ലഭ്യമാക്കി. ഇന്റര്‍വ്യൂവില്‍ പങ്കെടുക്കുന്നതിനു ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്നായി നൂറുകണക്കിനു ഹെവി, ലൈറ്റ് ഡ്രൈവര്‍മാരാണ് കല്‍പറ്റയില്‍ എത്തിയത്.

 

Latest News