സൗദി എയര്‍പോര്‍ട്ടുകളില്‍ പുതിയ ടാക്‌സി നിരക്കുകള്‍

റിയാദ് - രാജ്യത്തെ പന്ത്രണ്ടു വിമാനത്താവളങ്ങളില്‍ പുതിയ ടാക്‌സി നിരക്കുകള്‍ അംഗീകരിച്ചതായി ഗതാഗത, ലോജിസ്റ്റിക് സര്‍വീസസ് മന്ത്രാലയം അറിയിച്ചു. നിരക്കുകളുമായി ബന്ധപ്പെട്ട് പൊതുഗതാഗത അതോറിറ്റിയും ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷനും സമര്‍പ്പിച്ച ശുപാര്‍ശ മന്ത്രാലയം അംഗീകരിക്കുകയായിരുന്നു.

എയര്‍പോര്‍ട്ടുകളില്‍ ടാക്‌സി മീറ്ററുകള്‍ പ്രവര്‍ത്തിപ്പിച്ച് തുടങ്ങുന്ന മിനിമം നിരക്കുകളാണ് നിര്‍ണയിച്ചിരിക്കുന്നത്. അല്‍ഖസീം, ഹായില്‍, തബൂക്ക് വിമാനത്താവളങ്ങളില്‍ പതിനഞ്ചു റിയാലും അല്‍ജൗഫ്, അറാര്‍ എയര്‍പോര്‍ട്ടുകളില്‍ പത്തു റിയാലും ദവാദ്മി, വാദിദവസിര്‍, തുറൈഫ്, ഖുറയ്യാത്ത്, റഫ്ഹ, ഹഫര്‍ അല്‍ബാത്തിന്‍, അല്‍ഹസ വിമാനത്താവളങ്ങളില്‍ അഞ്ചു റിയാലുമാണ് ടാക്‌സി മീറ്ററുകള്‍ പ്രവര്‍ത്തിപ്പിച്ച് തുടങ്ങുന്ന മിനിമം നിരക്കുകളായി നിശ്ചയിച്ചിരിക്കുന്നത്.

 

Latest News