മോഡിയുടെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്ത സംഭവത്തില്‍ ട്വിറ്ററും ഗൂഗിളും മറുപടി നല്‍കണം

ന്യൂദല്‍ഹി-പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്ത സംഭവത്തില്‍ ട്വിറ്റര്‍, ഗൂഗിള്‍ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യും. രാജ്യത്തെ സൈബര്‍ ആക്രമണങ്ങളും ഭീഷണികളും പരിശോധിക്കുന്ന ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയത്തിലെ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റസ്‌പോണ്‍സ് സിസ്റ്റം (സെര്‍ട്-ഇന്‍) ആണ് സംഭവം അന്വേഷിക്കുന്നത്. ഞായറാഴ്ചയാണ് പ്രധാനമന്ത്രി മോഡിയുടെ ട്വിറ്റര്‍ ഹാന്‍ഡില്‍ അല്‍പ സമയത്തേക്ക് ഹാക്ക് ചെയ്യപ്പെട്ടത്. ഹാക്കര്‍മാര്‍ ബിറ്റ് കോയിനുമായി ബന്ധപ്പെട്ട ട്വീറ്റ് പോസ്റ്റ് ചെയ്തിരുന്നു.
മറ്റൊരാള്‍ ലോഗ് ഇന്‍ ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ എന്തുകൊണ്ട് കണ്ടെത്താന്‍ സാധിക്കുന്നില്ലെന്നും ഓട്ടോമാറ്റിക് സംവിധാനം എന്തുകൊണ്ട് വിവരം നല്‍കുന്നില്ലെന്നുമാണ് ട്വിറ്റര്‍ ഉദ്യോഗസ്ഥരോട് ആരായുക.
ബിറ്റ് കോയിന്‍ ട്വീറ്റുമായി ബന്ധപ്പെട്ട ബ്ലോഗ്‌പോസ്റ്റ് അക്കൗണ്ടിന്റെ വിശദാംശങ്ങളാണ് ഗൂഗിള്‍ അറിയിക്കേണ്ടത്.

 

Latest News