കരീന കപൂറിനും അമൃത അറോറക്കും കോവിഡ്, ചട്ടങ്ങള്‍ ലംഘിച്ച് പാര്‍ട്ടികളില്‍ സംബന്ധിച്ചു

ന്യൂദല്‍ഹി- ബോളിവുഡ് നടിമാരായ കരീന കപൂര്‍ ഖാനും അമൃത അറോറക്കും കോവിഡ് സ്ഥിരീകരിച്ചു. മുംബൈയില്‍ കോവിഡ് ചട്ടങ്ങള്‍ ലംഘിച്ച പാര്‍ട്ടികളില്‍ ഇരുതാരങ്ങളും പങ്കെടുത്തിരുന്നതായി റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ഇവരുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ ഉടന്‍ തന്നെ ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തണമെന്ന് ബ്രിഹാംമുംബൈ മുനിസിപല്‍ കോര്‍പറേഷന്‍ നിര്‍ദേശിച്ചു.
അടുത്ത സുഹൃത്തുക്കളായ കരീനയും അമൃതയും കൂടുതല്‍ വിവിരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല.

 

Latest News