വനിതാ ഹൗസ് സര്‍ജനെ കയ്യേറ്റം മന്ത്രി സജി  ചെറിയാന്റെ ഗണ്‍മാനെതിരെ കേസെടുത്തു

ആലപ്പുഴ- മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വനിതാ ഹൗസ് സര്‍ജനെ കയ്യേറ്റം ചെയ്‌തെന്ന പരാതിയില്‍ മന്ത്രി സജി ചെറിയാന്റെ ഗണ്‍മാനെതിരെ കേസെടുത്തു. ഹൗസ് സര്‍ജന്‍ ജുമിന ഗഫൂറിനെ ആക്രമിച്ചതിനാണ് അനീഷ് മോനെതിരെ (40) കേസെന്നു അമ്പലപ്പുഴ പോലീസ് പറഞ്ഞു. ദേഹോപദ്രവം ഏല്‍പിച്ചെന്നും ജോലി തടസ്സപ്പെടുത്തിയെന്നുമാണ് പരാതി. അനീഷ് മോന്റെ പിതാവ് കുഞ്ഞുകുഞ്ഞ് (പീയൂസ്73) മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ശനിയാഴ്ച രാത്രി മരിച്ചു. ശ്വാസംമുട്ടലിനെ തുടര്‍ന്ന് ഇവിടെ ചികിത്സയിലായിരുന്നു കുഞ്ഞുകുഞ്ഞ്. ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് അദ്ദേഹത്തെ രാത്രി വാര്‍ഡില്‍ നിന്ന് പുനരുജ്!!ജീവന മുറിയിലേക്കു മാറ്റി. ഈ സമയമാണ് ബഹളവും കയ്യേറ്റവും നടന്നതെന്നു ഹൗസ് സര്‍ജന്‍ പരാതിയില്‍ പറയുന്നു.
 

Latest News