Sorry, you need to enable JavaScript to visit this website.

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി പ്രതിഷേധം

തലശ്ശേരി- കണ്ണൂര്‍ സര്‍വകലാശാലയിലെ വൈസ് ചാന്‍സലര്‍ നിയമനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി. ഇന്ന് കാലത്ത് കണ്ണൂര്‍ വിമാനത്താവളത്തിലേക്ക് പോകുകയായിരുന്ന മുഖ്യമന്ത്രിയെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് മമ്പറത്ത് വെച്ച് കരിങ്കൊടി കാണിച്ചത്.  പിണറായി പാണ്ട്യാല മുക്കിലെ വീട്ടില്‍ നിന്ന് രാവിലെ  മുഖ്യമന്ത്രി വിമാനത്താവളത്തിലേക്ക് പുറപ്പെട്ടപ്പോഴാണ് സംഭവം. വീടിന് നാല് കിലോമീറ്റര്‍ അപ്പുറം മമ്പറത്ത് എത്തിയപ്പോഴായിരുന്നു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ സുധീപ് ജയിംസ്, കമല്‍ജിത്ത്, വിനീഷ് ചുളള്യാന്‍, പ്രിനില്‍ മതുക്കോത്ത്, റിജിന്‍ രാജ്, മുഹ്‌സിന്‍ കീഴ്ത്തള്ളി, ഇമ്രാന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
 

Latest News