പാലക്കാട് വിക്ടോറിയ കോളേജില്‍ എസ്എഫ്‌ഐ  എബിവിപി സംഘര്‍ഷം; രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

പാലക്കാട്-പാലക്കാട് വിക്ടോറിയ കോളേജില്‍ എസ്.എഫ്.ഐ എ.ബി.വി.പി സംഘര്‍ഷത്തില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. എ. ബി.വി. പി സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി കൊടി തോരണങ്ങള്‍ കെട്ടിയതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. പരിക്കേറ്റവരെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഘര്‍ഷ സാധ്യത കണക്കിലെടുത്തു വിക്ടോറിയ കോളേജ്, സിപിഎം ജില്ലാ കമ്മറ്റി ഓഫീസ്, വിദ്യാര്‍ഥികള്‍ ചികിത്സയില്‍ ഉള്ള ആശുപത്രി എന്നിവിടങ്ങളില്‍ കൂടുതല്‍ പോലീസുകാരെ നിയോഗിച്ചു.
 

Latest News