Sorry, you need to enable JavaScript to visit this website.

കപിൽദേവും ശ്രീകാന്തും മൊഹീന്ദർ അമർനാഥും നാളെ ജിദ്ദയിൽ

ജിദ്ദ- റെഡ് സീ രാജ്യാന്തര ചലച്ചിത്രോത്സവത്തിനായി ഇന്ത്യയുടെ ലോകകപ്പ് ക്രിക്കറ്റ് മുൻ നായകൻ കപിൽ ദേവ്, ക്രിക്കറ്റ് താരങ്ങളായ ശ്രീകാന്ത്, മൊഹീന്ദർ അമർനാഥ് എന്നിവർ ഇന്ന് ജിദ്ദയിൽ. ചലച്ചിത്രോത്സവത്തിൽ നാളെ പ്രദർശിപ്പിക്കുന്ന 83 എന്ന സിനിമയുടെ ഭാഗമായാണ് മൂവരും ജിദ്ദയിലെത്തുന്നത്. നാളെ രാത്രി ഒൻപതിനാണ് സിനിമ പ്രദർശിപ്പിക്കുക. ഈ മാസം 24നാണ് ഇന്ത്യയിൽ സിനിമ പ്രദർശനത്തിനെത്തുന്നത്. സൗദിയിലെ പ്രഥമ ചലച്ചിത്രോത്സവമായ റെഡ് സീ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവെലിലെ വിജയികളെയും നാളെ അറിയാം. നാളെ(തിങ്കൾ) വൈകിട്ട് നടക്കുന്ന സമ്മാനദാന ചടങ്ങിൽ വിജയികളെ പ്രഖ്യാപിക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട സിനിമകൾ കാണാനും വിലയിരുത്താനും ആസ്വദിക്കാനുമായി ആയിരങ്ങളാണ് എത്തിയത്. നിരവധി രാജ്യാന്തര ഫിലിം ഫെസ്റ്റിവെലുകളിൽ പ്രദർശിപ്പിച്ച് അംഗീകാരം നേടിയ സിനിമകളും സൗദി സിനിമയിലെ പുതുമുഖ പ്രതിഭകളുടെയും ചിത്രങ്ങൾ റെഡ് സീ ഫിലിം പ്രദർശനത്തിനുണ്ടായിരുന്നു. റെഡ് സീ സൂക്ക് അവാർഡുകൾ ഇന്നലെ പ്രഖ്യാപിച്ചു. മുപ്പതിനായിരം ഡോളർ സമ്മാനതുകയുള്ള അവാർഡ്  ലോഫ്റ്റി നഥാന്റെ കോണ്ട്ര പ്രൊജക്ടിന് ലഭിച്ചു. നാഷി ഹസൻ ന്യാമ്പുയഫോറിന്റെ ആകാശിംഗ പ്രൊജക്ടിന് കാൽലക്ഷം ഡോളറിന്റെ സമ്മാനവും ലഭിച്ചു. മെഹ്ദി എം ബറാസോയിയുടെ എ.ഐ.സി.എച്ച്.എ പ്രൊജക്ടിന് പതിനായിരം ഡോളറിന്റെ സമ്മാനവും ലഭിച്ചു. 
ഇന്ന് വൈകിട്ട് ആറിനാണ് ഫിലിം ഫെസ്റ്റിവെൽ ജേതാക്കളെ പ്രഖ്യാപിക്കുന്നത്. അവാർഡ് ദാന ചടങ്ങ് ഒരു മണിക്കൂർ നീണ്ടുനിൽക്കും. മലയാളത്തിൽനിന്നുള്ള ഏക സിനിമയായ പക ഇന്നലെ രണ്ടാമതും വേദിയിൽ പ്രദർശിപ്പിച്ചു. സംവിധായകൻ നിതിൻ ലൂക്കോസിന്റെ സാന്നിധ്യത്തിലാണ് സിനിമ വീണ്ടും പ്രദർശിപ്പിച്ചത്. ഇന്ന് ബറ അൽ മൻഹജ്, ദ എക്‌സാം, നൂറുഷംസ് ആന്റ് മൈ വൈബ്, ബെൽഫാസ്റ്റ്, എ.ഹീറോ, ഇന്റ്രേഗേഡ്, എ ടെയിൽ ഓഫ് ലവ് ആന്റ് ഡിസൈർ, ജുനൂൻ, രെഹാന മറിയം നൂർ, ആപ്പിൾസ്, മിസ്റ്റർ8, ബ്രോക്കൺ കീസ്, റിക്കവറി, ടേക് മീ ടു ദ സിനിമ, എയർവിഗ്, എലഫന്റ് ഗോഡ് എന്നീ സിനിമകളാണ് ഇന്ന് പ്രദർശനത്തിനുള്ളത്. 
ഫിലിം ഫെസ്റ്റ് അവസാനിക്കാൻ ഔദ്യോഗികമായി രണ്ടു ദിവസം കൂടി ബാക്കിയിരിക്കേ മലയാളികളടക്കം ആയിരകണക്കിന് ആളുകളാണ് ജിദ്ദ ബലദിലെ ഓൾഡ് സിറ്റിയിൽ എത്തിയത്. ലോക പ്രശസ്ത സംവിധായകരെയും നടീനടൻമാരെയും അടുത്തുനിന്ന് കാണാനുള്ള അവസരം കൂടിയാണ് സൗദിയിലെ സിനിമാ പ്രേമികൾക്ക് ലഭിച്ചിരിക്കുന്നത്. ഫിലിം ഫെസ്റ്റിലെ ജേതാക്കളെ നാളെ പ്രഖ്യാപിക്കുമെങ്കിലും അടുത്ത രണ്ടു ദിവസം കൂടി ഫെസ്റ്റിവെൽ തുടരും.
 

Latest News