പോക്‌സോ കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ പ്രതി വീണ്ടും മകളെ പീഡിപ്പിച്ചു

പാലക്കാട്- പോക്‌സോ കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ പിതാവ് വീണ്ടും മകളെ പീഡിപ്പിച്ചു. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു.  പട്ടാമ്പിയില്‍ വാടകയ്ക്ക് താമസിച്ച് വരുന്ന തൃശൂര്‍ സ്വദേശിയായ നാല്‍പ്പതുകാരനാണ് മകളെ പീഡിപ്പിച്ചത്. കുന്നംകുളം ബസ്സ്റ്റാന്‍ഡ് പരിസരത്ത് നിന്നാണ് പോലിസ് ഇയാളെ പിടികൂടിയത്.

2016ല്‍ മകളെ പീഡിപ്പിച്ച കേസില്‍ ഇയാളെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു. മാസങ്ങള്‍ക്ക് മുമ്പ് ജാമ്യത്തില്‍ ഇറങ്ങിയ പ്രതി കഴിഞ്ഞ ഓഗസ്റ്റില്‍ വീട്ടില്‍ ആളില്ലാത്ത സമയത്ത് വീണ്ടും പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. ബന്ധുക്കളുടെ പരാതിയിലാണ് പോലിസ് കേസെടുത്തത്.

 

Latest News