ഇന്ത്യയില്‍ ആക്ടീവ് കോവിഡ് കേസുകള്‍ ഗണ്യമായി കുറഞ്ഞു

ന്യൂദല്‍ഹി- രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 7774 കോവിഡ് കേസുകളും 306 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു.
8464 പേരാണ് കഴിഞ്ഞ ദിവസം രോഗമുക്തി നേടിയതെന്നും ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.
നിലവില്‍ ആക്ടീവ് കേസുകള്‍ 92,281 ആണ്. 560 ദിവസത്തിനിടയിലെ ഏറ്റവു കുറഞ്ഞ തോതിലാണ് ആക്ടീവ് കേസുകള്‍. മൊത്തം കോവിഡ് കേസുകളുടെ ഒരു ശതമാനം മാത്രമാണ് ആക്ടീവ് കേസുകള്‍.
8464 പേര്‍ കൂടി രോഗമുക്തരായതോടെ മൊത്തം രോഗമുക്തി 3,41,22,795 ആയി. രോഗമുക്തി നിരക്ക് 98.36 ശതമാനമാണ്. 2020 മാര്‍ച്ചിനുശേഷം  ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.

 

Latest News