Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഡോക്ടര്‍മാരുടെ സമരം കടുക്കുന്നു; നാളെ  മെഡിക്കല്‍ കോളേജുകള്‍ നിശ്ചലമാകും

തിരുവനന്തപുരം- പി.ജി ഡോക്ടര്‍മാര്‍ക്ക് പുറമേ സമരം പ്രഖ്യാപിച്ച് മെഡിക്കല്‍ കോളേജുകള്‍ ഡോക്ടര്‍മാരും. ഇതോടെ നാളെ മെഡിക്കല്‍ കോളേജുകള്‍ നിശ്ചലമാകും. ഒ.പി, ഐ.പി, മുന്‍കൂട്ടി നിശ്ചയിച്ച ശസ്ത്രക്രിയകള്‍ എന്നിവ ഡോക്ടര്‍മാര്‍ ബഹിഷ്‌കരിക്കും.പി.ജി ഡോക്ടര്‍മാരുടെ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഹൗസ് സര്‍ജന്‍മാരും നാളെ പണിമുടക്കും. ജോലി ഭാരം കുറയ്ക്കുന്നതിന് ജൂനിയര്‍ ഡോക്ടര്‍മാരെ നിയമിക്കുക, ഒന്നാം വര്‍ഷ പി.ജി ഡോക്ടര്‍മാരുടെ പ്രവേശനം നേരത്തെ നടത്തുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് പി.ജി ഡോക്ടര്‍മാര്‍ സമരം ചെയ്യുന്നത്. സര്‍ക്കാര്‍ ചര്‍ച്ചക്ക് തയാറാകാത്തതിനെ തുടര്‍ന്ന് ഡോക്ടര്‍മാരുടെ സമരം തുടരുകയായിരുന്നു. സമരത്തെ തുടര്‍ന്ന് മെഡിക്കല്‍കോളേജുകളിലെ അത്യാഹിത വിഭാഗങ്ങളിലടക്കം പ്രവര്‍ത്തനം താളം തെറ്റിയിരിക്കുകയാണ്. സമരത്തോട് അനുഭാവപൂര്‍വമായ സമീപനമാണ് സര്‍ക്കാര്‍ സ്വീകരിച്ചതെന്ന് ആരോഗ്യമന്ത്രി വീണജോര്‍ജ് പറഞ്ഞു.
 

Latest News