തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ സ്റ്റാഫ് നഴ്‌സിനെ കാണാതായി

തിരുവനന്തപുരം- തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ സ്റ്റാഫ് നഴ്‌സിനെ കാണാതായി. സംഭവത്തില്‍ ഫോര്‍ട്ട് പോലീസ് അന്വേഷണം തുടങ്ങി. മെഡിക്കല്‍ കോളേജിലെ സ്റ്റാഫ് നഴ്‌സ് ഋതുഗാമിയെയാണ് കഴിഞ്ഞ രണ്ട് ദിവസമായി കാണാതായത്.
നാലാഞ്ചിറയില്‍ ബൈക്ക് വെച്ച് ഇദ്ദേഹം നടന്നുപോകുന്ന സിസിടിവി ദൃശ്യം പോലീസിന് കിട്ടിയിട്ടുണ്ട്. മൊബൈല്‍ഫോണുകളുടെ ടവര്‍ ലൊക്കേഷന്‍ അവസാനമായി കാണിക്കുന്നത് കേശവദാസപുരമാണ്. രണ്ട് ഫോണ്‍ നമ്പറുകളും ഓഫ് ചെയ്ത നിലയിലാണ്.
മുഴുവന്‍ റെയില്‍വേ സ്‌റ്റേഷനുകളിലും പോലീസ് സ്‌റ്റേഷനുകളിലും വിവരം നല്‍കിയിട്ടുണ്ട്. അയര്‍ലണ്ടിലേക്ക് പോകുന്നതിന് ഒരുക്കങ്ങളിലായിരുന്നു ഋതുഗാമിയെന്ന് സഹപ്രവര്‍ത്തകര്‍ പറയുന്നു. സര്‍ട്ടിഫിക്കറ്റുകള്‍ അടങ്ങുന്ന ബാഗ് പോലീസിന് കിട്ടിയിട്ടുണ്ട്.
 

Latest News