Sorry, you need to enable JavaScript to visit this website.

ഇരുപതിലേറെ പെണ്‍കുട്ടികളെ പീഡിപ്പിച്ച 22 കാരന്‍ അറസ്റ്റില്‍

ഇടുക്കി- വിവാഹ വാഗ്ദാനം നല്‍കി ഇരുപതിലധികം പെണ്‍കുട്ടികളെ പീഡിപ്പിച്ച 22 കാരനെ പോലീസ് അറസ്റ്റു ചെയ്തു. തൂക്കുപാലം ബ്ലോക്ക് നമ്പര്‍ 401, കല്ലുപറമ്പില്‍ ആരോമല്‍ (22) നെയാണ്  നെടുങ്കണ്ടം പോലീസ് അറസ്റ്റു ചെയ്തത്.
സമൂഹമാധ്യമങ്ങള്‍ വഴിയും നേരിട്ടും പെണ്‍കുട്ടികളുമായി സൗഹൃദം സ്ഥാപിക്കുകയും ഓണ്‍ലൈന്‍ ചാറ്റിലൂടെ വിവാഹ വാഗ്ദാനം നല്‍കി കുട്ടികളെ ഉപദ്രവിക്കുകയായിരുന്നു. രാത്രികാലങ്ങളില്‍ വിഡിയോകോള്‍ ചെയ്ത് സ്വകാര്യ ചിത്രങ്ങള്‍ പകര്‍ത്തിയശേഷം ചിത്രം കാട്ടി  പെണ്‍കുട്ടികളെ ഭീഷണിപ്പെടുത്തിയിരുന്നതായും പോലീസ് പറഞ്ഞു.
പീഡനത്തിനിരയായ പെണ്‍കുട്ടികളിലൊരാള്‍ നല്‍കിയ പരാതിയില്‍ ഇടുക്കി ജില്ലാ പോലീസ് ചീഫ്  ആര്‍. കറുപ്പസ്വാമിയുടെ നിര്‍ദേശപ്രകാരം കട്ടപ്പന ഡിവൈഎസ്പി വി.എ. നിഷാദ്മോന്‍, നെടുങ്കണ്ടം സിഐ ബി.എസ്. ബിനു എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ  അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. പ്രതിയുടെ ഫോണില്‍ നിരവധി പെണ്‍കുട്ടികളുമായുള്ള സന്ദേശങ്ങളും ചിത്രങ്ങളും വീഡിയോകളും  പോലിസ് കണ്ടെടുത്തിട്ടുണ്ട്.
ദൃശ്യങ്ങളും മറ്റും ഷെയര്‍ ചെയ്തിട്ടുണ്ടാവാം എന്നതിനാല്‍ പ്രതിയുടെ സുഹൃത്തുക്കളും പോലീസ് നിരീക്ഷണത്തിലാണ്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
 

 

 

 

Latest News