കിടപ്പാടത്തിനു ഭീഷണിയായി കെ റെയില്‍ പദ്ധതി; വിഷമത്തിലായിരുന്ന ലോട്ടറി തൊഴിലാളി മരിച്ചു

കൊച്ചി- കെ റെയില്‍ പദ്ധതിക്കായി മൂന്നു സെന്റ് കിടപ്പാടം വിട്ടുകൊടുക്കേണ്ടതിന്റെ മാനസിക വിഷമത്തിലായിരുന്ന ലോട്ടറി തൊഴിലാളി ഹൃദയാഘാതം മൂലം മരിച്ചു. ലോട്ടറി കുട്ടന്‍ എന്നറിയപ്പെടുന്ന ചൊവ്വര മുളവരിക്കല്‍ വീട്ടില്‍ കുട്ടന്‍ (ലോട്ടറി കുട്ടന്‍ - 54) ആണ് ശനിയാഴ്ച പുലര്‍ച്ചെ മരിച്ചത്. കെ റെയില്‍ വനിത സമര സമിതി അംഗം മണിയുടെ ഭര്‍ത്താവാണ്.
ഹൃദയാഘാതമാണ് മരണകാരണമെന്ന് പോലീസ് വ്യക്തമാക്കി. കുട്ടന്‍ ചേട്ടന്‍ മരണപ്പെടുന്ന  രാത്രിയാണ് കെ-റെയില്‍ പദ്ധതിക്ക് റെയില്‍വേ അനുമതി നല്‍കി എന്ന വാര്‍ത്ത വന്നത്. ഭാര്യയോടും മക്കളോടും ഇനി നമ്മള്‍ എന്തു ചെയ്യും എന്ന് ചോദിച്ചു. ആകെ മൂന്ന് സെന്റ് സ്ഥലത്ത് ഒരു ചെറിയ വീട്ടിലാണ് രണ്ട് മക്കളോടൊപ്പം കുട്ടന്‍ ചേട്ടനും മണിച്ചേച്ചിയും ജീവിക്കുന്നത്. ഇനി എന്ത് എന്ന ചിന്തയില്‍ കുടുംബം വളരെ വിഷമത്തോടു കൂടിയാണ് ആ രാത്രി കഴിച്ചു കൂട്ടിയത്. അതി രാവിലെ അദ്ദേഹത്തിന്റെ ഭാര്യയുടെ കരച്ചില്‍ കേട്ട് പരിസര വാസികള്‍ ഓടി എത്തുമ്പോഴേക്കും  പറക്കമുറ്റാത്ത രണ്ട് മക്കളേയും ഭാര്യയേയും തനിച്ചാക്കി കുട്ടന്‍ചേട്ടന്‍ യാത്രയായിരുന്നു.
മക്കള്‍: അച്ചു, അശ്വിന്‍.

 

Latest News