മൂന്നു വയസുകാരന്റെ വിരലില്‍ മോതിരം കുടുങ്ങി, ഫയര്‍ഫോഴ്‌സ് രക്ഷയായി

മലപ്പുറം-മോതിരം കൈയില്‍ കുടുങ്ങി അര്‍ധ രാത്രിയില്‍ സ്റ്റേഷനിലെത്തിയ കുട്ടിക്ക് മലപ്പുറം ഫയര്‍ ഫോഴ്സ് രക്ഷയായി. പൊന്‍മള കലങ്ങാട് സുബ്രഹ്മണ്യന്റെ മകന്‍ അരവിന്ദ(മൂന്ന്)ന്റെ വിരലിലാണ് സ്റ്റീല്‍ മോതിരം കുടുങ്ങിയത്.
വെള്ളിയാഴ്ച രാത്രി 12 മണിയോടെയാണ് സംഭവം. കൈയില്‍ നീരുവന്ന് മുറിവു പറ്റിയ നിലയിലാണ് കുട്ടിയെ ഫയര്‍ സ്റ്റേഷനില്‍ കൊണ്ടുവന്നത്. കുട്ടിയുടെ കരച്ചിലടക്കാന്‍ ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥര്‍ ഫയര്‍മാന്‍ ഹെല്‍മെറ്റ് ധരിപ്പിച്ചായിരുന്നു  ചെറിയ കട്ടറിന്റെ സഹായത്തോടെ മോതിരം മുറിച്ചുമാറ്റിയത്. സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ കെ. പ്രതീഷിന്റെ നേതൃത്വത്തില്‍ സേനാംഗങ്ങളായ കെ. സുധീഷ്, മുഹമ്മദ് ഫാരിസ്, എല്‍. ഗോപാലകൃഷ്ണന്‍ എന്നിവരടങ്ങിയ സംഘമാണ് മോതിരം മുറിച്ചുമാറ്റിയത്.

 

 

Latest News