പഞ്ചാബിലേക്ക് മടങ്ങിയ രണ്ട് കര്‍ഷകര്‍ അപകടത്തില്‍ മരിച്ചു

ഹിസാര്‍- ദല്‍ഹിയിലെ കര്‍ഷക പ്രക്ഷോഭം അവസാനിപ്പിച്ചതിനെ തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങുകയായിരുന്ന പഞ്ചാബ് സ്വദേശികളായ രണ്ട് കര്‍ഷകര്‍ അപകടത്തില്‍ മരിച്ചു.
ഇവര്‍ സഞ്ചരിച്ച ട്രാക്ടര്‍ ട്രെയിലറില്‍ ഹരിയാനയിലെ ഹിസാറില്‍വെച്ച് ട്രക്ക് ഇടിക്കുകയായിരുന്നു. ദല്‍ഹിയിലെ തിക്രി അതിര്‍ത്തിയില്‍നിന്നാണ് സമരം അവസാനിപ്പിച്ചതിനെ തുടര്‍ന്ന് ഇവര്‍ നാട്ടിലേക്ക് മടങ്ങിയത്.

 

Latest News