ന്യൂദൽഹി- സിംബാബ്വെയിൽ നിന്ന് മടങ്ങിയെത്തിയ ഒരാൾക്ക് കൂടി ഒമിക്രോൺ കണ്ടെത്തി. ദൽഹിയിൽ രേഖപ്പെടുത്തുന്ന രണ്ടാമത്തെ കേസാണിത്. ഇതോടെ ഇന്ത്യയിൽ ആകെ ഒമിക്രോൺ രോഗികളുടെ എണ്ണം 33 ആയി. മഹാരാഷ്ട്രയിൽ വെള്ളിയാഴ്ച ഏഴ് പേർക്ക് ഒമിക്രോൺ കണ്ടെത്തിയിരുന്നു. ഇതിൽ മൂന്നു വയസുകാരനുമുണ്ട്. ഭീതിയുടെ പശ്ചാത്തലത്തിൽ രണ്ട് ദിവസത്തേക്ക് മുംബൈയിൽ വലിയ ഒത്തുചേരലുകൾ നിരോധിച്ചിട്ടുണ്ട്. സംസ്ഥാനത്തെ എല്ലാ പുതിയ കേസുകളും ഒന്നുകിൽ ലക്ഷണമില്ലാത്തതോ നേരിയ ലക്ഷണങ്ങളുള്ളതോ ആണ്. ഇന്ത്യയിലെ ഭൂരിഭാഗം കേസുകളും കഠിനമല്ലാത്തതാണ്.






