തിരുവനന്തപുരം-സര്‍വകലാശാലകളില്‍ നടക്കുന്നത് പിന്‍വാതില്‍ നിയമനമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സര്‍വകലാശാലകളെ പാര്‍ട്ടി സെല്ലുകളാക്കി മാറ്റുന്നു. സിപിഎമ്മിന്റെ അധ്യാപകസംഘടനകള്‍ എഴുതികൊടുക്കുന്നവരെയാണ് നിയമിക്കുന്നത്. മുഖ്യമന്ത്രിയേക്കാള്‍ പാര്‍ട്ടി സെക്രട്ടറിയെ ചാന്‍സലര്‍ ആക്കുന്നതാണ് നല്ലതെന്നും വി ഡി സതീശന്‍ പരിഹസിച്ചു.
ഗവര്‍ണര്‍ പറയുന്ന കാര്യങ്ങള്‍ അതീവഗൗരവമുള്ളതെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കണ്ണൂര്‍ വിസി പുനര്‍നിയമനത്തില്‍ ഉന്നത വിദ്യാഭ്യാസമന്ത്രി ആര്‍ ബിന്ദു അഴിമതിയും സ്വജനപക്ഷപാതവും കാട്ടി. പുനര്‍ നിയമനത്തിന് കത്തുനല്‍കിയ മന്ത്രി ബിന്ദു രാജിവെക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു. നിയമനതട്ടിപ്പിനാണ് ഇഷ്ടക്കാരെ വിസിയായി നിയമിക്കുന്നതെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. സര്‍വ്വകലാശാലകള്‍ മാര്‍ക്‌സിസ്റ്റുവല്‍ക്കരിച്ചുവെന്ന് കെ മുരളീധരന്‍ എംപി പറഞ്ഞു. ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഗവര്‍ണ്ണര്‍ക്ക് പോലും സഹി കെട്ടു എന്നുള്ളത്. ചാന്‍സലര്‍ ആയി തുടരാന്‍ താല്‍പ്പര്യമില്ലെന്നും, ഓര്‍ഡിനന്‍സ് കൊണ്ടുവന്നാല്‍ ഒപ്പിട്ടു നല്‍കാന്‍ തയ്യാറാണെന്നുമാണ് ഗവര്‍ണര്‍ പറഞ്ഞത്.






