മാസ്‌ക് ഉപയോഗം ഇന്ത്യയില്‍ ഗണ്യമായി കുറഞ്ഞു; അപകടമെന്ന് മുന്നറിയിപ്പ്, കോവിഡ് കേസുകളില്‍ കേരളം തന്നെ മുന്നില്‍

ന്യൂദല്‍ഹി- കോവിഡ് വ്യാപനം തടയുന്നതില്‍ നിര്‍ണായക പങ്കുവഹിക്കുന്ന മാസ്‌കിന്റെ ഉപയോഗം ഇന്ത്യയില്‍ കുത്തനെ കുറഞ്ഞതായി നീതി ആയോഗ് അംഗം വി.കെ. പോള്‍ പറഞ്ഞു. രണ്ട് വാക്‌സിന്‍ സ്വീകരിക്കുന്നതും മാസ്‌കുകള്‍ ധരിക്കുന്നതും കോവിഡ് തടയുന്നതില്‍ സുപ്രധാനമാണെന്ന് മാസ്‌ക് ഉപയോഗം കുറഞ്ഞത് കാണിക്കുന്ന ഗ്രാഫ് പങ്കുവെച്ചുകൊണ്ട് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

https://www.malayalamnewsdaily.com/sites/default/files/2021/12/10/maskusage.jpg
മാസ്‌ക് ഉപയോഗത്തില്‍ നമ്മള്‍ അപകടനിലയിലാണെന്നും ഇത് അസ്വീകാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയില്‍ നിലവില്‍ കോവിഡ് കേസുകളില്‍ കേരളമാണ് ഒന്നാം സ്ഥാനത്തെന്ന് കേന്ദ്രം പുറത്തുവിട്ട പട്ടിക വ്യക്തമാക്കുന്നു. രാജ്യത്തെ കോവിഡ് കേസുകളില്‍ 43.4 ശതമാനം കേരളത്തിലാണ്. 10.7 ശതമാനം കേസുകളുമായി മഹാരാഷ്ട്ര രണ്ടാം സ്ഥാനത്തും 8.3 ശതമാനം കേസുകളുമായി തമിഴ്‌നാട് മൂന്നാം സ്ഥാനത്തും നില്‍ക്കുന്നു. പശ്ചിമബംഗാളില്‍ 7.9 ശതമാനം കേസുകളും കര്‍ണാടകയില്‍ 7.75 ശതമാനം കേസുകളും തെലങ്കാനയില്‍ 4.09 ശതമാനം കേസുകളുമാണുള്ളത്.

https://www.malayalamnewsdaily.com/sites/default/files/2021/12/10/covidcases.jpg

 

Latest News