മോസ്‌കോ- റഷ്യയില്‍ ക്രൈസ്തവ ദേവാലയത്തില്‍ നിന്ന് മടങ്ങിയവര്‍ക്കു നേരെ അജ്ഞാതന്‍ നടത്തിയ വെടിവെപ്പില്‍ അഞ്ചു സ്ത്രീകള്‍ കൊല്ലപ്പെട്ടു.ദാഗിസ്ഥാന്‍ മേഖലയില്‍ കിസ്ലയറിലുള്ള പള്ളിയിലാണ് സംഭവം. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐ.എസ് ഏറ്റെടുത്തു. കുര്‍ബാനയ്ക്ക് ശേഷം പളളിയില്‍ നിന്ന് മടങ്ങിയവര്‍ക്കു നേരെയാണ് ആക്രമണമുണ്ടായത്. സംഭവത്തില്‍ രണ്ട് പോലീസുകാര്‍ ഉള്‍പ്പെടെ നാലു പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 23വയസ് പ്രായം തോന്നിക്കുന്ന യുവാവാണ് നിറയൊഴിച്ചതെന്നാണ് പ്രാഥമിക നിഗമനം. ഇയാളുടെ താമസസ്ഥലമടക്കമുള്ള കാര്യങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിട്ടുണ്ട്. ഉത്തരവാദിത്തം ഐ.എസ് ഏറ്റെടുത്തെങ്കിലും അക്രമി ഏതെങ്കിലും ഭീകര സംഘടനയില്‍ അംഗമാണെന്ന് കരുതുന്നില്ലെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞു.