ജനറല്‍ ബിപിന്‍ റാവത്തിന് വിട നല്‍കി രാജ്യം, പൂര്‍ണ സൈനിക ബഹുമതികളോടെ സംസ്‌കരിച്ചു

ന്യൂദല്‍ഹി- തമിഴ്‌നാട്ടിലെ ഊട്ടിയില്‍ ഹെലിക്കോപ്റ്റര്‍ അപകടത്തില്‍ മരിച്ച സംയുക്ത സേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്തിന്റെ മൃതദേഹം പൂര്‍ണ സൈനിക ബഹുമതികളോടെ സംസ്‌കരിച്ചു. അദ്ദേഹത്തിന്റെ ഭാര്യ മധുലിക റാവത്തിന്റെ മൃതദേഹവും സംസ്‌കരിച്ചു. മക്കളായ കൃതികയും തരിണിയും അന്ത്യകര്‍മങ്ങള്‍ നിര്‍വഹിച്ചു.

കാംരാജ് മാര്‍ഗിലെ ഔദ്യോഗിക വസതിയില്‍ പൊതുദര്‍ശനത്തിന് വെച്ച ശേഷമാണ് വിലാപയാത്രയായി മൃതദേഹങ്ങള്‍ ദല്‍ഹി കന്റോണ്‍മെന്റിലെ ബ്രാര്‍ സ്‌ക്വയറിലെത്തിച്ചത്. അമര്‍ രഹേ വിളികളുമായി വന്‍ ജനക്കൂട്ടം വിലാപയാത്രയെ അനുഗമിച്ചു.  ആയിരങ്ങള്‍ വിലാപയാത്രയുടെ  വഴിയില്‍ സൈനിക മേധാവിക്ക് അന്തിമോപചാരം അര്‍പ്പിച്ചു.

 

 

Latest News